Mollywood witnessing fan fight for YouTube Records!
Mollywood witnessing fan fight for YouTube Records!

ഫാന്‍സ്‌ തര്‍ക്കിക്കുന്നു;ആദ്യ ദിന യൂട്യൂബ് റെക്കോര്‍ഡ്‌ കടത്തിയോ കസബ?

യൂട്യൂബ് റെക്കോര്‍ഡിന്‍റെ പേരില്‍ ഫാന്‍സ്‌ പോരാട്ടം!

 


മലയാളത്തിന്‍റെ ഇതിഹാസ താരങ്ങള്‍ ആയ മമ്മുട്ടിയുടെയും മോഹന്‍ലാലിന്‍റെയും ചിത്രങ്ങളുടെ ടീസറുകള്‍ യൂട്യൂബില്‍ ഒരു മാസത്തെ ഇടവേളയില്‍ എത്തിയപ്പോള്‍ ആരാധകര്‍ക്ക് ഇടയില്‍ ആദ്യ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ നേടിയ ടീസര്‍ എന്ന പദവിക്ക് തര്‍ക്കം മുറുകുന്ന കാഴ്ച  ആണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സാക്ഷ്യംവഹിച്ചത്.

ബോക്സ്‌ഓഫീസ്‌ കളക്ഷനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാവാറുണ്ടേലും ഒരുപക്ഷെ ഇത് ആദ്യം ആയിരിക്കും യൂട്യൂബ് റെക്കോര്‍ഡിന് വേണ്ടി മലയാളത്തിന്‍റെ അഭിമാന താരങ്ങളുടെ  ആരാധകര്‍  പരസ്പരം ഏറ്റുമുട്ടുന്നത്. രസകരമായ  കാര്യം എന്തെന്നാല്‍ പബ്ലിക്കിന് ലഭ്യമായ യൂട്യൂബ് views ന്‍റെ പേരില്‍ ആണ് ഈ തര്‍ക്കങ്ങള്‍ എന്നത് ആണ്!

ബോക്സ്‌ഓഫീസ്‌ കളക്ഷന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുകയും വിടാതെ ഇരിക്കുകയും ചെയ്യും…അതിനെ ചൊല്ലിയുള്ള  തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ പറ്റില്ല എന്ന്  തന്നെ പറയാം. പക്ഷെ ഇത്തവണ എന്തുകൊണ്ട് രണ്ട് കൂട്ടരും  ഏറ്റുമുട്ടി അതും ഒരു യൂട്യൂബ് റെക്കോര്‍ഡിന് വേണ്ടി?

അതിനു  കാരണം ഒന്നേ  ഉള്ളു – Estimated Views എന്നൊരു വാക്ക് ആണ് എല്ലാത്തിനും കാരണം ആയത്.

നിലവിലെ 24 മണിക്കൂര്‍ Views എന്ന റെക്കോര്‍ഡ്‌ കഴിഞ്ഞ മാസം മോഹന്‍ലാലിന്‍റെ പിറന്നാള്‍  ദിനം മെയ്‌ 21ന് ഇറങ്ങിയ പുലിമുരുഘന്‍റെ  ടീസറിന് ആയിരുന്നു –  427K ആയിരുന്നു കാഴ്ചക്കാര്‍.

മമ്മുട്ടി ചിത്രം കസബയുടെ ഒഫീഷ്യല്‍ പേജില്‍ ടീസറിന്‍റെ ആദ്യ 24 മണിക്കൂര്‍ Estimated Views വരുകയും അത്  മലയാളത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്‌ എന്നും പോസ്റ്റ്‌  വന്നു.  ചില  മീഡിയകള്‍ കസബയുടെ ഒഫീഷ്യല്‍ പേജില്‍ വന്ന  ആ പോസ്റ്റിന്‍റെ baseല്‍ റെക്കോര്‍ഡ്‌ എന്ന് വാര്‍ത്തകള്‍ കൊടുത്തു. അവയില്‍  ചില മീഡിയകള്‍ തിരുത്തി പറഞ്ഞു – റെക്കോര്‍ഡ്‌ നേടാന്‍ കസബയ്ക്ക്  കഴിഞ്ഞില്ല. അത് പിന്നെ തര്‍ക്കങ്ങള്‍ക്ക് വഴി വെച്ചു.

എന്നിരുന്നാലും ആദ്യ ദിനത്തിന് ശേഷം പല ചിത്രങ്ങളുടെയും ടീസര്‍ പ്രകടനം മോശം ആക്കുമ്പോള്‍  കസബയ്കു വന്‍ വരവേല്‍പ്പ് ആണ് ലഭിക്കുന്നത്. ആദ്യ ദിന റെക്കോര്‍ഡിനെ ചൊല്ലി  ആണ്  തര്‍ക്കങ്ങള്‍ മുറുകുന്നത്.

ചില മീഡിയകള്‍ കസബയുടെ ഒഫീഷ്യല്‍ പേജിലെ 24 മണിക്കൂര്‍ Estimated Views സ്ക്രീന്‍ഷോട്ടുകള്‍ ഇടാന്‍ മടിച്ചു. അതിനെതിരെയും ചോദ്യങ്ങള്‍ ഉണ്ടായി.

യൂട്യൂബ് views നോക്കുമ്പോള്‍ കസബ റെക്കോര്‍ഡ്‌ നേടി എന്ന് പറയാന്‍ പറ്റില്ല എന്ന നിലപാട്  ആയിരുന്നു അവര്‍ക്ക്.

കസബയുടെ ടീസര്‍ views ഹാങ്ങ് ആയതു കാരണം യൂട്യൂബ് views അപ്ഡേറ്റ് ആകാന്‍ വൈകുന്നത് ആണ്. അതെന്താ ആരേലും statue പറഞ്ഞോ  എന്നായി ഹാങ്ങിന് മറുപടി.പുലിമുരുഘനു ഇല്ലാത്ത ഹാങ്ങ്‌ എങ്ങനെ കസബയ്കു വന്നു  എന്നായി മറ്റുചിലര്‍. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു. തര്‍ക്കങ്ങള്‍ മുറുകി. ഒരു പക്ഷെ ഇത്  മലയാള സിനിമയുടെ  എന്നല്ല  ലോക സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യം  ആയിരിക്കും ഇങ്ങനെ ഒരു തര്‍ക്കം. അതും യൂട്യൂബ് റെക്കോര്‍ഡിന് വേണ്ടി!

സത്യത്തില്‍ ഈ യൂട്യൂബ് റെക്കോര്‍ഡ്‌ എന്നത് സംഖ്യകളുടെ  കളി അല്ലെ…അത്  ഒന്ന് ആലോചിച്ചാല്‍ സോള്‍വ്‌  ചെയ്യാന്‍ കഴിയുന്നത്‌  അല്ലെ. നമുക്ക് ഈ സംഖ്യകള്‍ അറിവുണ്ട് താനും.

മറ്റു  മീഡിയകള്‍ സോള്‍വ്‌ ചെയ്യാന്‍ മടിക്കുന്നത് കൊണ്ട് ഇവിടെ ആ കണക്കുകളിലേക്ക് നമുക്ക് ഒന്ന്  കടക്കാം…അങ്ങനെ എങ്കിലും അഭിമാന തരങ്ങുടെ പേരില്‍ ഉള്ള  തര്‍ക്കങ്ങള്‍ നിര്‍ത്താന്‍ കഴിയുമെങ്കില്‍ അങ്ങനെ. അതിനും മാത്രം വല്യ സംഭവം അല്ല. എന്നാലും ഒരു ശ്രമം.

ഇവിടെ നമുക്ക്  ഒന്ന് നോക്കാം…ആരുടെ കണക്കുകള്‍ ആണ് ശരി എന്നത്…

 

ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ  കിട്ടിയ  ആ  ടീസര്‍ ഏതാണ്??

 

 

നമ്മുടെ കൈയ്യില്‍ ലഭ്യമായ  കണക്കുകള്‍[Proof ഉള്ളത്]:

ടീസറുകള്‍ക്ക് യൂട്യൂബില്‍ പബ്ലിക്കിന് ലഭ്യമായ views താഴെ നല്‍കുന്നു

  • 24 hour views for Pulimurugan – 427K [സ്ക്രീന്‍ ഷോട്ട് ഉണ്ട്]
  • 24 hour views for Kasaba – 374K [സ്ക്രീന്ഷോട്ട് ഉണ്ട്]

ഈ കണക്കുകള്‍ മാത്രം മതിയായിരുന്നു…എന്നാല്‍ ഇവിടെ  estimated views എന്നൊരു  സംഗതി വന്നത് ആണ് പ്രശ്നം ആയതു.

Estimated Views [24 hours]

  • 24 hour Estimated Views for Pulimurugan – ? [Officially not Announced; 5Lakhs+ എന്നൊരു പോസ്റ്റ്‌ ഒഫീഷ്യല്‍ പേജില്‍ ഉണ്ട്; അത് estimated ആണോ?നമുക്ക് നോക്കാം. ]
  • 24 hour Estimated Views for Kasaba – 510K views [Officially Announced via Kasaba Page; സ്ക്രീന്ഷോട്ട്  ഉണ്ട്]

 

ഇവിടെ ഇപ്പോള്‍  ഉള്ള കണക്കുകള്‍ക്ക് എല്ലാം വ്യക്തം ആയ തെളിവുകള്‍ താഴെ ഉണ്ട്.

 

പുലിമുരുഘന്‍ പേജ് Estimated Views പബ്ലിഷ് ചെയ്തോ?

ആദ്യം ഇത് തന്നെ സോള്‍വ്‌ ചെയ്യാം – “24 hour Estimated Views views for Pulimurugan – ?”

പുലിമുരുഘന്‍ പേജില്‍ Estimated views എന്ന്  ചിലരെങ്കിലും സംശയിക്കുന്ന  പോസ്റ്റ്‌ ആണ് താഴെ..

താഴെ പുലിമുരുഘന്‍ പേജില്‍ വന്ന പോസ്റ്റും അതോടൊപ്പം ആ സമയത്ത് യൂട്യൂബില്‍ ലഭ്യമായ Views എത്ര  എന്ന് കാണിക്കുന്ന  സ്ക്രീഷോട്ടും ആണ്  ഉള്ളത്.

This Post is based on YouTube views
Pulimurugan Official Page’s this Post is based on YouTube views. Clearly, it’s not based any Estimated Views

Pulimurugan Official Pageല്‍ ഈ പോസ്റ്റ്‌ Estimated view പോസ്റ്റ്‌ ആണെന്ന് സംശയിക്കാന്‍ കാരണം ആ  ചെറിയ ബോക്സ്‌ ആയിരുന്നു.അത് 24 മണിക്കൂര്‍ പൂര്‍ത്തി ആയപ്പോള്‍ ഉള്ള Estimated views ആണെന്ന്  ആയിരുന്നു വാദം.

എന്നാല്‍  ഈ  5 lakhs+ പോസ്റ്റ്‌ പുലിമുരുഘന്‍റെ ടീസറിനു YouTubeല്‍ പബ്ലിക്കിന് ലഭ്യമായ views ആയിരുന്നു. അതും ടീസര്‍ റിലീസ് ചെയ്തു 36 മണിക്കൂറിനു ശേഷം. ഈ പോസ്റ്റ് ഒഫീഷ്യല്‍ പേജില്‍ വന്നത് 22 May രാത്രി 9:30ന്.

മുകളിലത്തെ സ്ക്രീന്‍ഷോട്ട്  ഇത്  വ്യക്തം ആക്കുന്നു.

അതായത് Pulimurugan Official Page വന്ന പോസ്റ്റൊക്കെ തന്നെ  Updated Views കണക്കുകള്‍ ആണ്. പബ്ലിക്‌ ആ ടൈമില്‍ കാണുന്ന views തന്നെ ആണ് Pulimurugan Official Page admin പോസ്റ്റ്‌ ചെയ്തത്.

അതായത് പുലിമുരുഘന്‍റെ 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഉള്ള Estimated views കണക്കുകള്‍ ലഭ്യമല്ല. Estimated Views  550K ആണെന്ന് ഒരു പ്രചാരണം നടക്കുന്നുണ്ട്. അത് പറയേണ്ടത്  പുലിമുരുഘന്‍ ഒഫീഷ്യല്‍ പേജ്  ആണ്. അത്  കൊണ്ട് 550K എന്നത് നമ്മള്‍  ഇവിടെ  consider ചെയ്യുന്നില്ല. കാരണം യാതൊരു പ്രൂഫും അതിനു  ഇല്ല.

RESULT: 24 hour Estimated Views views for Pulimurugan – ? (Proved that Pulimurugan Official page haven’t published the 24 hour Estimated Views)

 

ആദ്യത്തെ 24 മണിക്കൂര്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട  ടീസര്‍?

പുലിമുരുഘന്‍: 21 May രാവിലെ 9 മണിക്ക് ആണ് പുലിമുരുഘന്‍ ടീസര്‍ എത്തിയത്.24 മണിക്കൂറിന് ശേഷം എടുത്ത സ്ക്രീന്‍ഷോട്ട് ആണ് ചുവടെ (ഇടത് ഭാഗത്ത്‌). അപ്പോള്‍ ഉള്ള  Views 427K. ഇതാണ് പുലിമുരുഘന്‍ നേടിയ Views.

കസബ: 25 June വൈകുന്നേരം 7 മണിക്ക് ആണ് കസബ ടീസര്‍ എത്തിയത്. 24 മണിക്കൂറിന് ശേഷം എടുത്ത സ്ക്രീന്‍ഷോട്ട് ആണ് ചുവടെ. അപ്പോള്‍ ഉള്ള  Views 374K. കസബയ്ക് കിട്ടിയ കാഴ്ചക്കാര്‍ 374K.

 

Updated Views after 24 hours On YouTube for Pulimurugan and Kasaba
Updated Views after 24 hours On YouTube for Pulimurugan and Kasaba

 

24 മണിക്കൂര്‍ റെക്കോര്‍ഡ്‌: കസബയെക്കാള്‍ 53,000 ഓളം അധികം കാഴ്ചക്കാരെ ആണ് പുലിമുരുഘന്‍ നേടിയത്. അപ്പോള്‍ റെക്കോര്‍ഡ്‌ പുലിമുരുഘനു തന്നെ.

 

ESTIMATED VIEWS പരിഗണിക്കുമ്പോള്‍ ആര് നേടും റെക്കോര്‍ഡ്‌?

മുകളില്‍ പറഞ്ഞ കണക്കുകള്‍ മാത്രം മതി പുലിമുരുഘന്‍ കഴിഞ്ഞ മാസം നേടിയ 24 മണിക്കൂര്‍ YouTube റെക്കോര്‍ഡ്‌ അതുപോലെ നിലനില്‍ക്കുന്നു  എന്ന് മനസിലാക്കാന്‍. എന്നാല്‍ ESTIMATED VIEWS എന്നൊരു സംഗതി സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ആകുന്ന സ്ഥിതിക്ക് അതിലൊട്ടും ഒന്ന്  കണ്ണോടിക്കാം.

നമ്മുടെ  കൈയ്യില്‍ കസബയുടെ മാത്രം Estimated views കണക്കുകള്‍ മാത്രമേ ഉള്ളു.

പുലിമുരുഘന്‍ Estimated views കണക്കുകള്‍ ലഭ്യമല്ല എന്ന കാര്യം മുകളില്‍ തെളിയിച്ചത്  ആണ്.

 

ഇനി നമുക്ക്  കസബയുടെ കാര്യം നോക്കാം:

മീഡിയകളില്‍ വന്നത് കസബ റെക്കോര്‍ഡ്‌ നേടി എന്ന വാര്‍ത്തയുടെ അടിസ്ഥാനം കസബ ഒഫീഷ്യല്‍ പേജില്‍ പുറത്തുവിട്ട ‘24 മണിക്കൂര്‍ ESTIMATED VIEWS വ്യക്തമാക്കുന്ന വീഡിയോ ആണ്’.
ആ  വിഡിയോ ഇതാ താഴെ നല്‍ക്കുന്നു..

510K estimated views എന്നത് വ്യക്തം ആണ്. റെക്കോര്‍ഡ്‌ നേടി എന്ന് Kasaba Official Pageല്‍ വന്ന പോസ്റ്റുകള്‍ ചിലരെ എങ്കിലും ആശയക്കുഴപ്പത്തില്‍ ആക്കി. കാരണം Youtubeല്‍ View നോക്കുമ്പോള്‍ 374K മാത്രം. പുലിമുരുഘന്‍ നേടിയത് ആകട്ടെ കസബയെക്കാള്‍ അരലക്ഷത്തില്‍ അധികം കാഴ്ച്ചക്കാരെയും (427K).

കസബയുടെ Estimated viewsഉം ആയി compare ചെയ്യാന്‍ പരിഗണിച്ചത്  പുലിമുരുഘന്‍റെ ടീസറിനു YouTubeല്‍ പബ്ലിക്കിന് ലഭ്യമായ views ആയിരുന്നു(427K).

അതായത് പുലിമുരുഘന്‍ Vs കസബ –> 510K Vs 427K

മുന്‍പ് പറഞ്ഞ പുലിമുരുഘന്‍ പേജിലെ Estimated views ആണെന്ന് കരുതി ചിലര്‍ 510K Vs 500K ആക്കി കൂട്ടി. പക്ഷെ അത് Estimated views അല്ല, 500K പുളിമുരുഘനു 36 മണിക്കൂര്‍ കൊണ്ട് കിട്ടിയത് ആണെന്ന് നമ്മള്‍ മുകളില്‍ തെളിയിച്ചത് ആണ്. 22 May രാത്രി 9:40ന് Youtubeല്‍ പബ്ലിക്കിന് ലഭ്യമായ views ആയിരുന്നു 503K.
510 Vs ?

പുലിമുരുഘന്റെ Estimated views അതിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടില്ല. പകരം YouTubeല്‍ പബ്ലിക്‌ന് ലഭ്യമായ views ആണ് ഒഫീഷ്യല്‍ പേജിലൂടെ പോസ്റ്റ്‌ ചെയ്തത്.

YouTubeല്‍ പബ്ലിക്കിന് ലഭ്യമായ views പരിഗണിക്കുമ്പോള്‍ റെക്കോര്‍ഡ്‌ മറികടക്കാന്‍ കസബയ്ക്ക് കഴിഞ്ഞില്ല എന്ന് വ്യക്തം ആകും.
മാത്രവുമല്ല… YouTubeല്‍ പബ്ലിക്കിന് ലഭ്യമായ viewsല്‍ കസബയ്ക്ക് പുലിമുരുഘന്‍ റെക്കോര്‍ഡ്‌ മറികടക്കാന്‍ കഴിഞ്ഞില്ലേല്‍ Estimated viewsലും അത് മറികടക്കുക ഒരിക്കലും സാധ്യമല്ല.

That’s the truth

ചുരുക്കി പറഞ്ഞാല്‍ പുലിമുരുഘന്‍ അണിയറ പ്രവര്‍ത്തകര്‍ ഒഫീഷ്യല്‍ പേജിലൂടെ പങ്കു വെക്കാതിരുന്ന അതിന്‍റെ Estimated views കസബയുടെ 510K views നെക്കാള്‍ കൂടുതല്‍ ആയിരിക്കും. 50k അധികം Views (YouTubeല്‍ പബ്ലിക്കിന് ലഭ്യമായ Viewsല്‍) പുലിമുരുഘനു ഉണ്ട് എന്നത് ഇത് ശരിവെക്കുന്നു.

ടീസര്‍ ഇറങ്ങി ആദ്യ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത് പുലിമുരുഘന്‍ ടീസര്‍ തന്നെ.
ആദ്യമായി ഒരു ടീസർ 10 ലക്ഷം വ്യൂസ് കടന്നു മുന്നോട്ടു പോകുക ആണ്..ആ റെക്കോര്‍ഡ്‌  പുലിമുരുഘനു തന്നെ.

 

എന്നാല്‍ ഒരു മാസം എടുത്തു പുലിമുരുഘന് ഈ നേട്ടം സ്വന്തം ആക്കാന്‍…ആദ്യദിനം നേടിയ റെക്കോര്‍ഡ്‌ Viewsന് ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ മോശം പെര്‍ഫോര്‍മന്‍സ് ആയിരുന്നു പുലിമുരുഘന്‍റെത്.

കസബയ്ക് തകര്‍ക്കാന്‍  ഒരു  റെക്കോര്‍ഡ്‌  ഉണ്ട് – ഏറ്റവും വേഗത്തില്‍ 10 ലക്ഷം കടക്കുക.

 

കസബ കുതിക്കുന്നു….ഏറ്റവും വേഗത്തില്‍ പത്തു ലക്ഷം views നേടുന്ന മലയാളചിത്രമെന്ന നേട്ടത്തിനായി

24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാളചിത്രത്തിന്‍റെ ടീസര്‍ എന്നതു നഷ്ടമായെങ്കില്ലും കസബ മലയാള ചലച്ചിത്ര ലോകത്തെ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ കുതിക്കുക ആണ്.

റെക്കോര്‍ഡ്‌ നേടി എന്ന വാര്‍ത്തകളുടെ പ്രചാരണം നല്ല പോലെ ടീസറിനു ഗുണകരമായി. ടീസര്‍ ഇറങ്ങി രണ്ടാം ദിനം ആദ്യത്തെ മൂന്നര മണിക്കൂര്‍ കൊണ്ട് നേടിയത് 45k views ആണ്.ഇതൊരു റെക്കോര്‍ഡ്‌  ആണ്. ടീസര്‍ റിലീസ് ചെയ്യുമ്പോള്‍ കിട്ടുന്ന വന്‍  വരവേല്‍പ്പ്  പല മലയാള ചിത്രങ്ങള്‍ക്കും പിന്നീടുള്ള ദിനങ്ങളില്‍ മുതലാക്കാന്‍ കഴിയാറില്ല. എല്ലാ മലയാളം ചിത്രങ്ങളുടെ ടീസറുകളും പിന്നീടു പ്രകടനം മോശം ആക്കുമ്പോള്‍ കസബ ആ ചരിത്രം മാറ്റി എഴുതുകയാണ്.

ഈ തരംഗം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ കസബ ടീസര്‍ പത്ത് ലക്ഷം വ്യൂസ് മറികടക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍‍.
കസബ അണിയറ പ്രവര്‍ത്തകര്‍ക്ക് തീര്‍ച്ച ആയും സന്തോഷിക്കാം അഭിമാനിക്കാം.

ഒരു ചിത്രത്തിന്‍റെ ടീസര്‍ ആദ്യ 24 മണിക്കൂറുകളില്‍ നേടുന്ന റെക്കോര്‍ഡ്‌ അല്ല ആ ചിത്രത്തിന്‍റെ വിജയം. ടീസറു പോലും ഇറങ്ങാതെ വന്ന പ്രേമം എന്ന ചിത്രവും ആദ്യ 24 മണിക്കൂര്‍ റെക്കോര്‍ഡ്‌ അവകാശം ഒന്നുമില്ലാതെ വന്ന എന്ന് നിന്‍റെ മോയ്ധീനും ആയിരുന്നു 2015 ഏറ്റവും വലിയ ഹിറ്റുകള്‍.24 മണിക്കൂര്‍ റെക്കോര്‍ഡ്‌ നേടിയ ചിത്രങ്ങള്‍ ബോക്സ്‌ഓഫീസില്‍ വല്യ നേട്ടം  ഉണ്ടാക്കാതെ  മടങ്ങിട്ടും ഉണ്ട്. കസബയും അത് പോലെ പുളിമുരുഘനും വന്‍ വിജയം നേടട്ടെ  എന്ന്  ആശംസിക്കുന്നു.

ഒരു കാര്യം ഉറപ്പിച്ചു  പറയാം. കസബ സകല റെക്കോര്‍ഡുകളും മറികടക്കും…പുലിമുരുഘന്‍ 10 lakhs introduce ചെയ്തു…കസബ അത് 15 ആക്കും…അടുത്ത് hype ചിത്രം വരുമ്പോള്‍ അതും മറികടക്കും. കസബ എന്നത് ഒരു ചരിത്രം ആവുക ആണ്. ട്രോള്‍ ഇങ്ങനെ promotionന് വേണ്ടി ഉപയോഗിക്കാം എന്ന്  മനസിലാക്കിതന്നു. Estimated Views കണക്കുകള്‍ നല്‍കി അവിടെ മറ്റൊരു promotion രീതിയും പരീക്ഷിച്ചു. അത് രണ്ടാം ദിനം തൊട്ടു ബാക്കി ചിത്രങ്ങളുടെ ടീസറുകള്‍ മങ്ങിയ പ്രകടനം കാഴ്ച വെക്കുമ്പോള്‍ കസബ മുന്നേറുവാണ്.

ഒരു മീഡിയയും ഇത്രെയും വിശദീകരണം ഒരു  ടീസര്‍ viewന് നല്‍കി കാണില്ല. ഞങ്ങള്‍ ഇതിനു മുതിര്‍ന്നത് മഹാനടന്മാരുടെ പേരും പറഞ്ഞു യൂട്യൂബ് റെക്കോര്‍ഡ്‌സ് വേണ്ടി അടി പിടി കൂടുന്ന  ഫാന്‍സിനെ കാണുമ്പോള്‍ വിഷമം ഉള്ളതിനാല്‍ ആണ്.

കണക്കുകള്‍ മനസിലാക്കി തിരുത്തി പറഞ്ഞ എല്ലാ മീഡിയകള്‍ക്കും (ട്രോള്‍ പേജ് ഉള്‍പെടെ) വേണ്ടി കൂടിയാണ്  ഒരു  analysis ഇവിടെ നടത്തിയത്. 10 ലക്ഷം എന്ന  മാര്‍ക്കിലേക്ക് കസബ ഏറ്റവും വേഗം അടുക്കുമ്പോള്‍ (Updated Views not Estimated Views) ഈ  മീഡിയകള്‍ പേജുകള്‍ തന്നെ  അതും  നിങ്ങളില്‍ എത്തിക്കും…ഏറ്റവും  വേഗം ന്യൂസ്‌  എത്തിക്കുക  എന്ന  ഉദ്ധേശതോടെ  ചെയ്യുമ്പോള്‍ ചില  പിഴവുകള്‍ പറ്റാറുണ്ട്..പക്ഷെ അത് തിരുത്താന്‍  ഉള്ള  മനസും മീഡിയകള്‍ക്ക്  ഉണ്ടെന്നു  മനസിലാക്കുക…

Check Also

Trisha to debut in Mollywood opposite Nivin Pauly!

Trisha to debut in Mollywood opposite Nivin Pauly!

Trisha to debut in Mollywood opposite Nivin Pauly! Read: Nivin Pauly’s Tamil Movie titled as Avargal! …

  • Kannan C S

    But there is a question for you. at evening 7 pm view 374k but the very next day morning 6 pm it became 530k, so whats your explanation. 160k view over 11 hrs and that too at night ???? they used auto views?? or all people in kerala stayed awake for watching the teaser????

  • ABDUL MANAF KM

    നോമ്പ് കാലം അല്ലായിരുന്നെങ്കിൽ
    കസബ ഒരു ചരിത്രം ആകുമായിരുന്നു…

  • ABDUL MANAF KM

    നോമ്പ് കാലം കൂടി അല്ലായിരുന്നെങ്കിൽ
    കസബയുടെ ടീസർ ഒരു ചരിത്രം ആകുമായിരുന്നു

    • Amit Nair

      KASABAyude teaseril onnum thanne illa kandu prolsaahipikyaan…Its just a 29 sec long time-pass video.

      NOMBu kaalam aayathu kondu KASABAkkyu ithreyum views engilum kitti…athallaathey verum saadharana divasam aayirunengil KASABA teaserinu NOMBu kaalatthu kittiya teaser varavelpinte 1/10 th polum kittillaayirunnu.

      Athaanu sathyam..!!Kaaranam keralatthil nombu edukkunnavar verum 30% of population maatramaanu(I mean Muslims)…rest of 70% of them are free..avarkku aarkum oru NOMBum illa…!!Appol pinne Nombu kaalam allaayirunengilum KASABA teaserinte kaaryatthil prathyekichhu oru purogamanavum undaavillaayirunu.

  • Amit Nair

    KASABAyude teaseril onnum thanne illa kandu prolsaahipikyaan…Its just a 29 sec long time-pass video.

    NOMBu kaalam aayathu kondu KASABAkkyu ithreyum views engilum kitti…athallaathey verum saadharana divasam aayirunengil KASABA teaserinu NOMBu kaalatthu kittiya teaseril ninnu prathyekichhu oru purogamanavum undaavilla.

    Athaanu sathyam..!!Kaaranam keralatthil nombu edukkunnavar verum 30% of population maatramaanu(I mean Muslims)…rest of 70% of them are free..avarkku aarkum oru NOMBum illa…!!Appol pinne Nombu kaalam allaayirunengilum KASABA teaserinte kaaryatthil prathyekichhu oru purogamanavum undaavillaayirunu.