in

വില്ലന്‍ വേട്ട തുടങ്ങി; സാറ്റലൈറ്റ് റെക്കോര്‍ഡ്‌ കൈപ്പിടിയിലൊതുക്കി മാത്യു മാഞ്ഞൂരാന്‍!

വീണ്ടും ചരിത്രം സൃഷ്ടിച്ചു മോഹൻലാൽ; ഇത്തവണ റെക്കോർഡ് നേട്ടം വില്ലനിലൂടെ..!

മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ മോഹൻലാലിന്‍റെ അപ്രമാദിത്യം ഏവർക്കും അറിയാവുന്ന കാര്യമാണ്. മലയാള സിനിമയിൽ നിലവിലുള്ള ബഹുഭൂരിഭാഗം കളക്ഷൻ റെക്കോർഡുകളും ഈ നടന്റെ കയ്യിൽ ഭദ്രമാണ്. ആരെങ്കിലും തന്‍റെ ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകൾ തകർത്താൽ അതിന്‍റെ ഡബ്ബിൾ മാർജിനിൽ അധികം വൈകാതെ തന്നെ മോഹൻലാൽ ചിത്രങ്ങൾ ആ റെക്കോർഡുകൾ സ്വന്തം പേരിലാക്കുന്ന കാഴ്ചകൾ നമ്മൾ പല തവണ കണ്ടിട്ടുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള തീയേറ്ററുകളിലെ ഗ്രോസ് റെക്കോർഡുകളും അതുപോലെ തന്നെ സെന്റെർ ഗ്രോസ് റെക്കോർഡുകളും എല്ലാം മോഹൻലാൽ ചിത്രങ്ങൾ തന്നെയാണ് കൈവശം വെച്ചിരിക്കുന്നത്. ബിഗ് സ്ക്രീൻ മാത്രമല്ല, മിനി സ്ക്രീൻ ഭരിക്കുന്നതും മോഹൻലാൽ ചിത്രങ്ങൾ തന്നെ. ഇപ്പോളിതാ റിലീസിന് മുൻപേ ഒരു മലയാള ചിത്രം നേടുന്ന റെക്കോർഡ് സാറ്റലൈറ്റ് തുക നേടി മോഹൻലാലിന്‍റെ അടുത്ത റിലീസ് ആയ വില്ലൻ ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു.

7 കോടി രൂപയ്ക്കാണ് സൂര്യ ടിവി വില്ലന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. റിലീസിന് മുൻപേ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ തുകയാണ് ഇത് . മോഹൻലാൽ എന്ന നടന്റെ സാന്നിധ്യം ഒന്നുകൊണ്ടു മാത്രമാണ് ഇത്ര വലിയ ഒരു തുക ചിത്രത്തിന്റെ റിലീസിന് മുന്നേ കൊടുക്കാൻ ചാനലുകൾ പോലും തയ്യാറാകുന്നത്. കാരണം മോഹൻലാൽ ചിത്രങ്ങൾക്കാണ് എന്നും മിനി സ്‌ക്രീനിൽ ഏറ്റവും കൂടുതൽ കാണികൾ ഉള്ളത്. അതിപ്പോൾ പഴയകാല ചിത്രങ്ങൾ മുതൽ പുതിയ ചിത്രങ്ങൾ വരെ നോക്കിയാൽ, ഏറ്റവും അധികം മിനി സ്‌ക്രീനിൽ ടെലികാസ്റ് ചെയ്യപ്പെട്ടിട്ടുള്ളത് മോഹൻലാൽ ചിത്രങ്ങൾ ആണ്.

മലയാളത്തിൽ ഏറ്റവും വലിയ സാറ്റലൈറ്റ് അവകാശം നേടിയ ചിത്രം മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച പുലി മുരുകൻ ആണ്. 10 കോടിക്ക് മുകളിൽ ചെലവഴിച്ചാണ് ഏഷ്യാനെറ്റ് ഈ ചിത്രം വാങ്ങിയത്.

 


മിനി സ്ക്രീൻ റേറ്റിങ് റെക്കോര്ഡുകളിൽ എല്ലാം മുൻപിൽ മോഹൻലാൽ ചിത്രങ്ങൾ തന്നെയാണ്. പുലി മുരുകനും, ദൃശ്യവും ഒപ്പവുമെല്ലാം റെക്കോർഡ് റേറ്റിങ് നേടിയ മോഹൻലാൽ ചിത്രങ്ങൾ ആണ്. വില്ലൻ എന്ന ചിത്രം ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ ഹിന്ദി ഡബ്ബിങ് റൈറ്സ് (1 കോടി) നേടിയും ഏറ്റവും വലിയ മ്യൂസിക് റൈറ്സ് (50 ലക്ഷം ) ജംഗ്‌ളീ മ്യൂസികിൽ നിന്ന് കരസ്ഥം ആക്കിയും നേരത്തെ തന്നെ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു.

റിലീസിന് മുൻപേ തന്നെ എട്ടര കോടിയുടെ പ്രീ-റിലീസ് ബിസിനസ് ആണ് വില്ലൻ നടത്തിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന വില്ലനിൽ തമിഴ് നടൻ വിശാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വില്ലന്‍ മ്യൂസിക്‌ റിവ്യൂ വായിക്കാം

വില്ലൻ മ്യൂസിക് റിവ്യൂ

വില്ലൻ മ്യൂസിക് റിവ്യൂ: ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ ഫോർ മ്യൂസിക്സ് വീണ്ടും!

ജിമിക്കി കമ്മല്‍

ജിമിക്കി കമ്മല്‍ കളിച്ചു സോണലും നിക്കോളും സിനിമയിലേക്ക്; ചുവട് വെക്കുന്നത് ഷാജി പാപ്പന് വേണ്ടി!