in

100 കോടി മുടക്കി നിർമ്മിക്കുന്ന പി ടി ഉഷയുടെ ജീവചരിത്ര സിനിമയിൽ മോഹൻലാലും?

100 കോടി മുടക്കി നിർമ്മിക്കുന്ന പി ടി ഉഷയുടെ ജീവചരിത്ര സിനിമയിൽ മോഹൻലാലും?

ഇന്ത്യൻ കായികലോകത്തിന്റെ അഭിമാനവും മായാളികളുടെ അഭിമാനവുമായിരുന്ന പി ടി ഉഷയുടെ ജീവിത കഥ ചലച്ചിത്രമായി വരാൻ പോവുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച കായിക താരങ്ങളിലൊരാളായിരുന്ന പി ടി ഉഷയെ ഭാരതം കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ കണക്കാക്കുന്നത്.

1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു എന്നതും പി ടി ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല എന്ന കാര്യവും ഇന്ത്യൻ കായിക ചരിത്രത്തിൽ പി ടി ഉഷക്കുള്ള സ്ഥാനം അടിവരയിട്ടു ഉറപ്പിക്കുന്നു. പദ്മശ്രീ ബഹുമതിയും അർജുന അവാർഡും നൽകി രാഷ്ട്രം ആദരിച്ച ഈ കായിക താരത്തിന്റെ ജീവിതം ചലച്ചിത്രമാക്കുന്നതു പരസ്യ സംവിധായികയായ രേവതി വർമയാണ്.

100 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പി ടി ഉഷ ആയി അഭിനയിക്കുന്നത് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ആയിരിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അവരോടൊപ്പം സോനം കപൂർ, ദീപിക പദുക്കോൺ, ആൻഡ്രിയ ജെർമിയ എന്നിവരും ഒരു ശ്രീലങ്കൻ നടിയും അണിയറ പ്രവർത്തകരുടെ പരിഗണനയിൽ ഉണ്ട്.

 

ഇപ്പോൾ വരുന്ന സൂചനകൾ പ്രകാരം മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലും ഈ ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിക്കാൻ സാധ്യതയുണ്ട്. പി ടി ഉഷയുടെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് പി ടി ഉഷയുടെ കോച്ച് ആയിരുന്ന നമ്പ്യാർ സാർ. ആ വേഷം അവതരിപ്പിക്കുന്നതിനു മോഹൻലാലിനെ സമീപിക്കാൻ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ താര നിർണയത്തെ പറ്റിയുള്ള ഔദ്യോഗിക വിവരങ്ങൾ അവർ ഇത് വരെ പുറത്തു വിട്ടില്ല. ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ ആവാൻ തമിഴ് നടൻ കാർത്തിയെയും ഉഷയുടെ അച്ഛനമ്മമാരുടെ വേഷം അവതരിപ്പിക്കാൻ അമിതാബ് ബച്ചൻ- ജയാ ബച്ചൻ ദമ്പതികളെയും ആണ് പരിഗണിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

പി ടി ഉഷയുടെ

ബാക്‌വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ബോളിവുഡിൽ നിന്നും ഹോളിവഡിൽ നിന്ന് നിർമ്മാണ പങ്കാളികൾ ഉണ്ടാവും എന്നും സൂചനകൾ ഉണ്ട്. എ ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി തുടങ്ങിയവരും ഈ ചിത്രത്തിന്റെ അണിയറയിൽ ഉണ്ടാകും.ഡോക്ടർ സജീഷ് സർഗം തിരക്കഥ ഒരുക്കുന്ന ഈ ചിത്രം ഹിന്ദിയിലും ഇംഗ്ലീഷിലും ആയാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പയ്യോളിയിൽനിന്നു തുടങ്ങുന്ന ഉഷയുടെ ജീവിത കഥയിലെ എല്ലാ പ്രധാന സംഭവങ്ങളും ഈ ചിത്രത്തിൽ ഉണ്ടാകും. ഉഷയുടെ കുട്ടിക്കാലം മലയാളത്തിൽ ആണ് ചിത്രീകരിക്കുക. ഏതായാലും ഈ ചിത്രത്തെ സംബന്ധിച്ച വിവരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി നമ്മുക്ക് കാത്തിരിക്കാം.

കോപ്പിയടിയല്ല… ജിമിക്കി കമ്മൽ നമ്മുടെ സ്വന്തം പാട്ടാണ് മക്കളെ: ഷാന്‍ റഹ്മാന്‍

മാസ്റ്റർപീസ് ഇടിവെട്ട്

മാസ്റ്റർപീസ് ഇടിവെട്ട് ആക്ഷൻ ചിത്രം; മമ്മൂട്ടി ഫാൻസ്‌ വിസിലടി നിർത്തില്ല: ഉണ്ണി മുകുന്ദൻ