in

കുമ്പളങ്ങി നൈറ്റ്സ്: ദിലീഷ് പോത്തൻ- ശ്യാം പുഷ്ക്കരൻ ടീം വീണ്ടും; നായകന്‍ ഷെയിൻ നിഗം

കുമ്പളങ്ങി നൈറ്റ്സ്: ദിലീഷ് പോത്തൻ- ശ്യാം പുഷ്ക്കരൻ ടീം വീണ്ടും; നായകന്‍ ഷെയിൻ നിഗം

മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കിയ സംവിധായക-തിരക്കഥാകൃത്തു ജോഡിയായ ദിലീഷ് പോത്തൻ- ശ്യാം പുഷ്ക്കരൻ ടീം വീണ്ടും ഒന്നിക്കുന്നു.

ദിലീഷ് പോത്തൻ- ശ്യാം പുഷ്ക്കരൻ ടീം ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രത്തിന് കുമ്പളങ്ങി നൈറ്റ്സ് എന്നാണ് പേരിട്ടിരിക്കുന്നത്.

കിസ്മത്, കെയർ ഓഫ് സൈറ ഭാനു, പറവ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായ നടൻ ഷെയിൻ നിഗം ആയിരിക്കും ഈ ചിത്രത്തിൽ നായകൻ ആയി എത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫഹദ് ഫാസിൽ നായകനായി എത്തിയ മഹേഷിന്‍റെ പ്രതികാരത്തിലൂടെ ആണ് ദിലീഷ് പോത്തൻ സംവിധായകനായി അരങ്ങേറിയത്. വമ്പൻ ബോക്സ് ഓഫീസ് വിജയം നേടിയ ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും അതുപോലെ തന്നെ ശ്യാം പുഷ്കരന് മികച്ച രചയിതാവിനുള്ള ദേശീയ പുരസ്കാരവും നേടി കൊടുത്തു. അതിനു ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്‌തെ ചിത്രമാണ് ഫഹദ് ഫാസിൽ തന്നെ നായകനായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ശ്യാം പുഷ്ക്കരൻ ഈ ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ ആയിരുന്നു. ഈ ചിത്രം വലിയ ബോക്സ് ഓഫീസ് വിജയവും അതോടൊപ്പം നിരൂപക പ്രശംസയും നേടിയെടുത്തിരുന്നു.

ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രവും ശ്യാം-പുഷ്ക്കരൻ- ദിലീഷ് പോത്തൻ ടീം പാൻ ചെയ്യുന്നുണ്ട്. പക്ഷെ മധു എന്ന നവാഗത സംവിധായകൻ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കാൻ ആണ് ദിലീഷ് -ശ്യാം ടീമിന്റെ പരിപാടി എന്നാണ് അറിയാൻ കഴിയുന്നത്.

അടുത്ത വർഷം ശ്യാം പുഷ്ക്കരൻ സംവിധായകന്റെ കുപ്പായവും അണിയുകയാണ്. ഒരു സൂപ്പർ സ്റ്റാർ ആയിരിക്കും ഈ ചിത്രത്തിൽ നായകനെന്നാണ് സൂചന. മോഹൻലാൽ ആയിരിക്കും ആ സൂപ്പർ സ്റ്റാർ എന്നാണ് സോഷ്യൽ മീഡിയയിൽ വാർത്തകൾ പരക്കുന്നത്. കാരണം മോഹൻലാലുമൊത്തു ഒരു പ്രൊജക്റ്റ് ചെയ്യാൻ അഡ്വാൻസ് വാങ്ങിയിട്ടുണ്ട് എന്ന് ശ്യാം പുഷ്ക്കരൻ ഒരു മീഡിയ ഇന്റർവ്യൂവിൽ കുറച്ചു നാൾ മുൻപേ വെളിപ്പെടുത്തിയിരുന്നു.

വില്ലന്‍റെ പ്രീ-റിലീസ് ബിസിനസ്

വില്ലന്‍റെ പ്രീ-റിലീസ് ബിസിനസ് 10 കോടി കടന്നു; ഹിന്ദി ഡബ്ബിങ് റൈറ്റ്സിലും റെക്കോർഡ്

മോഹൻലാൽ ചിത്രം വില്ലനിലെ ആദ്യ ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ നമ്പർ വൺ!

മോഹൻലാൽ ചിത്രം വില്ലനിലെ ആദ്യ ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ നമ്പർ വൺ!