in

അപ്പാനി രവി ഇനി വില്ലൻ അല്ല നായകൻ; ശരത് കുമാർ നായകനായി കോണ്ടസ വരുന്നു

അപ്പാനി രവി ഇനി വില്ലൻ അല്ല നായകൻ; ശരത് കുമാർ നായകനായി കോണ്ടസ വരുന്നു
മലയാളികൾക്ക് ‘കോണ്ടസ’ എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം ചിലപ്പോൾ മനസ്സിൽ വരുന്ന രണ്ടു കാര്യങ്ങൾ പ്രശസ്തമായ ആ കാറും പിന്നെ ചന്ദ്രലേഖ എന്ന മോഹൻലാൽ – പ്രിയദർശൻ സിനിമയിലെ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ഒരു ഡയലോഗും ആയിരിക്കും. ഇപ്പോഴിതാ ആ പേരിൽ ഒരു സിനിമ കൂടി ഒരുങ്ങുകയാണ് മലയാളത്തിൽ. അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ അരങ്ങേറിയയ നടൻ ശരത് കുമാർ ആണ് ഈ ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. നവാഗത സംവിധായകനായ സുദീപ് ഈ യെസ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇറങ്ങി കഴിഞ്ഞു.

 


ഡിസംബർ 20 മുതൽ കുറ്റിപ്പുറത്തും വളാഞ്ചേരിയിലും ആയി ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പൂനയിൽ സ്ഥിര താമസമാക്കിയ മലയാളിയും പ്രവാസി ബിസിനസുകാരനുമായ സുഭാഷ് സിപ്പിയാണ്. റിയാസ് കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് അൻസർ ത്വയ്യിബ് ആണ്. ഗോപി സുന്ദർ പശ്ചാത്തല സംഗീതവും റിജോഷ്, ജെഫ്രിസ് എന്നിവർ ചേർന്ന് ഗാനങ്ങളും ഒരുക്കിയിരിക്കുന്നു.
അങ്കമാലി ഡയറീസിൽ അപ്പാനി രവി എന്ന് പേരുള്ള നെഗറ്റീവ് കഥാപാത്രത്തെയാണ് ശരത് കുമാർ അവതരിപ്പിച്ചത്. ആ ചിത്രത്തിലെ ഗംഭീര പെർഫോമൻസ് ശരത് കുമാറിന് ഒരുപാട് അഭിനന്ദനങ്ങൾ നേടി കൊടുത്തു. ഇപ്പോൾ ശരത് കുമാറിനെ കൂടുതൽ പേരും അറിയുന്നത് അപ്പാനി രവി എന്ന പേരിലാണെന്നത് തന്നെ ആ കഥാപാത്രമായി ഈ നടൻ നടത്തിയ മിന്നുന്ന പ്രകടനത്തിന് ലഭിച്ച അംഗീകാരമാണ്. അങ്കമാലി ഡയറീസിന് ശേഷം പോക്കിരി സൈമൺ, വെളിപാടിന്‍റെ പുസ്തകം, പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിലും ശരത് കുമാർ അഭിനയിച്ചു.

 

condassa
വിശാലിനൊപ്പം സണ്ടക്കോഴി 2 എന്ന ചിത്രത്തിൽ അഭിനയിച്ചു തമിഴിലും അരങ്ങേറിയ ശരത് കുമാർ, മലയാളത്തിലെ വമ്പൻ ചിത്രങ്ങളായ കായംകുളം കൊച്ചുണ്ണി, ഒടിയൻ എന്നീ ചിത്രങ്ങളിലും അഭിനയിക്കാൻ തയ്യാറെടുക്കുന്നു എന്നാണ് സൂചനകൾ പറയുന്നത്. ഏതായാലും മലയാള സിനിമയിലെ തിരക്കുള്ള ഒരു യുവ നടനായി മാറി കഴിഞ്ഞു ശരത് കുമാർ എന്ന പ്രേക്ഷകരുടെ അപ്പാനി രവി.

നിവിന്‍റെ കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിൽ തമിഴകത്തിന്‍റെ സൂപ്പർതാരങ്ങൾ എത്തി

ഒടിയൻ ഒരു മാസ് എന്റെർറ്റൈനെർ; ചിത്രത്തിന്‍റെ തമിഴ്, തെലുഗ് പതിപ്പുകൾ പരിഗണനയില്‍